Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Violence

Alappuzha

തെ​രു​വു​നാ​യ ഭീ​തി​യി​ൽ കാ​യം​കു​ളം; വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും ര​ക്ഷ​യി​ല്ല

കാ​യം​കു​ളം: ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ കാ​യം​കു​ള​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ ഭീ​തി​യി​ൽ. ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം​ കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ന​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. സ്കൂ​ൾ തു​റ​ന്ന​തോ​ടെ കു​ട്ടി​ക​ൾ നാ​യ്ക്ക​ളെ പേ​ടി​ച്ചാ​ണ് സ്കൂ​ളി​ലേ​ക്കു പോ​കു​ന്ന​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച പു​ല്ലു​കു​ള​ങ്ങ​ര, കാ​യം​കു​ളം ഐ​ക്യ ജം​ഗ്‌​ഷ​ൻ ഭാ​ഗ​ങ്ങ​ളി​ൽ നാ​ലു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യ​ട​ക്കം 12 പേ​രെ​യാ​ണ് തെ​രു​വു​നാ​യ ക​ടി​ച്ച​ത്. ഇ​തി​നു പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും മ​റ്റു തെ​രു​വു​നാ​യ്ക്ക​ളെ​യും പേ​വി​ഷ​ബാ​ധ​യേ​റ്റ നാ​യ ക​ടി​ച്ചി​രു​ന്നു.
ഇ​വ​യെ​യെ​ല്ലാം ക​ണ്ടെ​ത്തി വാ​ക്‌​സി​നേ​ഷ​ൻ എ​ടു​ക്കു​ക എ​ന്ന​ത് ഇ​പ്പോ​ൾ പ്ര​തി​സ​ന്ധി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. റോ​ഡി​ൽ​ക്കൂ​ടി ന​ട​ന്നു​പോ​യ​വ​രെ​യും വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന​വ​രെ​യു​മെ​ല്ലാം പേ​വി​ഷ​ബാ​ധ​യേ​റ്റ നാ​യ ക​ടി​ച്ചി​രു​ന്നു.

സ്കൂ​ട്ട​റി​ൽ പോ​യ ആ​ളെ​വ​രെ ചാ​ടി​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ൾ​ കുട്ടി​ക​ൾ​ക്കും ക​ടി​യേ​റ്റി​രു​ന്നു. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും നാ​യ​ക​ൾ വി​ഹ​രി​ക്കു​ക​യാ​ണ്. രാ​ത്രി​യാ​യാ​ൽ മി​ക്ക ഇ​ട​റോ​ഡു​ക​ളും ഇ​പ്പോ​ൾ നാ​യ്ക്ക​ളു​ടെ താ​വ​ള​മാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലോ ന​ട​ന്നോ പോ​യാ​ൽ നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ ചാ​ടി​വീ​ഴും. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും ക​ടി​ച്ചു​കൊ​ല്ലു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്.
കൂ​ട്ട​ത്തോ​ടെ എ​ത്തി​യാ​ണ് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ട​പെ​ട്ട് പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

International

യുഎസ് നീക്കം; വിരണ്ട് നൈജീരിയ; സർക്കാരിനെതിരേ ജനങ്ങൾ

അബുജ: നൈ​​​ജീ​​​രി​​​യ​​​യി​​​ലെ ക്രൈ​​​സ്ത​​​വ വം​​​ശ​​​ഹ​​​ത്യ​​​ക്കെ​​​തി​​​രേ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യ അ​​​മേ​​​രി​​​ക്ക​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക്കു ത​​​യാ​​​റെ​​​ടു​​​പ്പു തു​​​ട​​​ങ്ങി​​യ​​തോ​​ടെ അ​​ങ്ക​​ലാ​​പ്പി​​ൽ നൈ​​ജീ​​രി​​യ. നൂ​​​റു ക​​​ണ​​​ക്കി​​​നു ക്രൈ​​​സ്ത​​​വ​​​രെ ദി​​​നം​​​തോ​​​റും കൊ​​​ന്നു​​​ത​​​ള്ളു​​​ന്ന ബോ​​​ക്കോ ഹ​​​റാം അ​​​ട​​​ക്ക​​​മു​​​ള്ള ഇ​​​സ്‌​​​ലാ​​​മി​​​ക ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കെ​​​തി​​​രേ യാ​​​തൊ​​​രു ന​​​ട​​​പ​​​ടി​​​യും സ്വീ​​​ക​​​രി​​​ക്കാ​​​ത്ത നൈ​​​ജീ​​​രി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

ഭീ​​​ക​​​ര​​​ർ​​​ക്കെ​​​തി​​​രേ സൈ​​​നി​​​ക ന​​​ട​​​പ​​​ടി ഉ​​​ട​​​ൻ സ്വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന നൈ​​​ജീ​​​രി​​​യ​​യി​​​ൽ ഇ​​​റ​​​ങ്ങു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു മു​​​ന്ന​​​റി​​​യി​​​പ്പ്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ യു​​എ​​സ് സൈ​​​നി​​​ക നീ​​​ക്ക​​​ത്തി​​​നു ത​​​യാ​​​റെ​​​ടു​​ക്കു​​ക​​യും ചെ​​യ്തു. സേ​​​ന​​​യെ നേ​​​രി​​​ട്ട് ഇ​​​റ​​​ക്കാ​​​തെ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​മാ​​​കും ഭീ​​​ക​​​ര​​​ർ​​​ക്കെ​​​തി​​​രേ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ യു​​എ​​സ് ന​​ട​​ത്തു​​ക​​യെ​​ന്ന സൂ​​​ച​​​ന​​യും പു​​റ​​ത്തു​​വ​​ന്നു. ഇ​​തോ​​ടെ അ​​​ങ്ക​​​ലാ​​​പ്പി​​​ലാ​​​യ നൈ​​​ജീ​​​രി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം രാ​​​ജ്യ​​​ത്തു ക്രൈ​​​സ്ത​​​വ വം​​​ശ​​​ഹ​​​ത്യ ന​​​ട​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന വാ​​​ദ​​​വു​​​മാ​​​യി രം​​​ഗ​​​ത്തു​​​വ​​​ന്നി​​ട്ടു​​ണ്ട്.

ഭീ​​ക​​ര​​രെ ഒ​​തു​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ഉ​​ട​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം നൈ​​ജീ​​രി​​യ​​യി​​ലെ സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ലും മ​​റ്റു കേ​​ന്ദ്ര​​ങ്ങ​​ളി​​ലും ശ​​ക്ത​​മാ​​യി. അ​​മേ​​രി​​ക്ക ആ​​ക്ര​​മ​​ണം ന​​ട​​ത്തു​​മെ​​ന്ന ഭീ​​തി രാ​​ജ്യ​​ത്തെ​​ന്പാ​​ടും ഉ​​യ​​ർ​​ന്ന​​തോ​​ടെ ഭീ​​ക​​ര​​രെ ഒ​​തു​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി സം​​ഘ​​ട​​ന​​ക​​ളും രം​​ഗ​​ത്തി​​റ​​ങ്ങി. ഇ​​തോ​​ടെ അ​​മേ​​രി​​ക്ക​​ൻ ഭ​​ര​​ണ​​കൂ​​ട​​വു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്താ​​ൻ പ്ര​​സി​​ഡ​​ന്‍റ് ബോ​​ല തി​​നി​​ബു ശ്ര​​മം തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. ബോ​​​ക്കോ ഹ​​​റാം, അ​​​ൽ​​​ക്വ​​​യ്ദ ബ​​​ന്ധ​​​മു​​​ള്ള ഗ്രൂ​​​പ്പു​​​ക​​​ൾ എ​​​ല്ലാ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള ആ​​​ളു​​​ക​​​ളെ​​​യും വ​​​ധി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണ് നൈ​​​ജീ​​​രി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ വാ​​​ദം. കൂ​​ട്ട ശ​​വ​​ക്കു​​ഴി​​ക​​ൾ​​ക്കു സ​​മീ​​പ​​മി​​രു​​ന്നു കൊ​​ല്ല​​പ്പെ​​ട്ട ക്രൈ​​സ്ത​​വ​​രു​​ടെ ബ​​ന്ധു​​ക്ക​​ൾ നി​​ല​​വി​​ളി​​ക്കു​​ന്ന കാ​​ഴ്ച ലോ​​ക​​മ​​നഃ​​സാ​​ക്ഷി​​യെ ന​​ടു​​ക്കി​​യി​​രു​​ന്നു.

പ​​ശ്ചി​​മ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ നൈ​​ജീ​​രി​​യ ആ​​ഫ്രി​​ക്ക​​യി​​ലെ ഏ​​റ്റ​​വും ജ​​ന​​സം​​ഖ്യ​​യു​​ള്ള രാ​​ജ്യം കൂ​​ടി​​യാ​​ണ്. അ​​ന്പ​​തു ശ​​ത​​മാ​​ന​​ത്തി​​ന​​ടു​​ത്തു ക്രൈ​​സ്ത​​വ​​രും അ​​ത്ര​​ത്തോ​​ളം ത​​ന്നെ മു‌​​സ്‌​​ലിം​​ക​​ളും രാ​​ജ്യ​​ത്തു​​ണ്ട്. എ​​ന്നാ​​ൽ, ക്രൈ​​സ്ത​​വ​​രെ ഉ​​ന്മൂ​​ല​​നം ചെ​​യ്യു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ ഇ​​സ്‌​​ലാ​​മി​​ക ഭീ​​ക​​ര​​സം​​ഘ​​ട​​ന​​ക​​ൾ വേ​​രു​​റ​​പ്പി​​ച്ച​​തോ​​ടെ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ക്രൈ​​സ്ത​​വ​​രാ​​ണ് നൈ​​ജീ​​രി​​യ​​യി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​ത്. വൈ​​ദി​​ക​​രും സ​​ന്യ​​സ്ത​​രും പ​​തി​​വാ​​യി ഇ​​വ​​രു​​ടെ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്ക് ഇ​​ര​​യാ​​കു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ, ഇ​​തി​​നെ ചെ​​റു​​ക്കാ​​ൻ നൈ​​ജീ​​രി​​യ​​ൻ ഭ​​ര​​ണ​​കൂ​​ട​​ത്തി​​നു ക​​ഴി​​യു​​ന്നി​​ല്ല.

National

തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് അ​ക്ര​മ​ങ്ങ​ളു​ണ്ടാ​യാ​ൽ വി​ട്ടു​വീ​ഴ്ച കാ​ണി​ക്കി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ളു​ണ്ടാ​യാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യും കാ​ണി​ക്കി​ല്ലെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ജ​ന്‍ സു​രാ​ജ് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ന്‍ ദു​ലാ​ര്‍​ച​ന്ദ് യാ​ദ​വ് വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​മ്മീ​ഷ​ണ​റു​ടെ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന പു​റ​ത്തു​വ​ന്ന​ത്.

എ​ല്ലാ വോ​ട്ട​ർ​മാ​ർ​ക്കും സ​മാ​ധാ​ന​പ​ര​മാ​യും സ്വ​ത​ന്ത്ര​മാ​യും സു​താ​ര്യ​മാ​യും വോ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പൂ​ർ​ണ സ​ജ്ജ​മാ​ണെ​ന്നും ഗ്യാ​നേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ദു​ലാ​ര്‍​ച​ന്ദ് യാ​ദ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ജെ​ഡി​യു സ്ഥാ​നാ​ര്‍​ഥി​യും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ അ​ന​ന്ത് സിം​ഗ് അ​റ​സ്റ്റി​ലാ​യി. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് അ​ന​ന്ത് സിം​ഗി​നെ ബാ​ര്‍​ഹി​ലെ വീ​ട്ടി​ല്‍​നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ്‌ ചെ​യ്ത​ത്.

ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​ക​ളാ​യ മ​ണി​കാ​ന്ത് ഠാ​ക്കൂ​ര്‍, ര​ഞ്ജീ​ത് റാം ​എ​ന്നി​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ബ​ന്ധു​വും മൊ​കാ​മ മ​ണ്ഡ​ല​ത്തി​ലെ ജ​ന്‍ സു​രാ​ജ് പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​യു​മാ​യ പ്രി​യ​ദ​ര്‍​ശി പീ​യു​ഷി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ദു​ലാ​ര്‍ ച​ന്ദ് യാ​ദ​വ് കൊ​ല്ല​പ്പെ​ട്ട​ത്.

Latest News

Corehub Up